mehandi banner desktop
Chavakkad online

സൂഫി ഇസ്ലാമിക് ബോർഡ്; റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

Ft

ചാവക്കാട്: സൂഫി ഇസ്ലാമിക് ബോർഡ് കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് ഔപചാരിക തുടക്കമായി. ചാവക്കാട് ലൈറ്റ് ഹൗസ് തൊട്ടാപ്പ് കടപ്പുറത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.

Jan oushadi

​സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം അബ്ദുല്ലക്കോയ ജിഫ്രി തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ത്യാഗം, സഹിഷ്ണുത, സ്നേഹം, സമഭാവന എന്നിവയിലൂന്നിയ റമദാനിന്റെ ആത്മീയ സന്ദേശം ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജാതിമത ചിന്തകൾക്കതീതമായി നിരവധി ആളുകൾ കിറ്റുകൾ ഏറ്റുവാങ്ങാൻ എത്തിയത് പരിപാടിയെ സാമൂഹിക ഐക്യത്തിന്റെ വേദിയാക്കി മാറ്റി.

​റമദാൻ സന്ദേശ സമ്മേളനത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നിസാമുദ്ദീൻ മുസ്‌ലിയാർ (എരുമേലി), മുസ്തഫ കാദിരി (കോഴിക്കോട്), സാദിഖ് തങ്ങൾ (കളന്തോട്), മുജീബ് (ചാവക്കാട്), അബ്ദുള്ള (കോട്ടയം), ഖാലിദ് (പാലക്കാട്), ഇസഹാക്ക് (പാലക്കാട്), മുഹമ്മദ്, ഷിയാസ് തുടങ്ങിയ പ്രമുഖർ സംസാരിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് ദിശനിർദേശങ്ങൾ നൽകുകയും ചെയ്തു.

​നോമ്പിന് ശേഷം ദേശീയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വിപുലമായ ഒരു സൂഫി സംഗമം സംഘടിപ്പിക്കാനും, അതോടൊപ്പം വിവിധ സാമൂഹിക-മാനവിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും സ്റ്റേറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.

Comments are closed.