mehandi banner desktop
Chavakkad online

കേരള സ്‌കൂള്‍ കലോത്സവം – ടോംയാസ് പുരസ്‌കാരം സമ്മാനിച്ചു

Ft

ചാവക്കാട് : കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചനയില്‍ തിരഞ്ഞെടുക്കപ്പെട്ട 3 പേര്‍ക്ക് ടോംയാസ് പുരസ്‌കാരം സമ്മാനിച്ചു. ഇരുപത്തയ്യായിരം രൂപയും ശില്പവുമാണ് സമ്മാനിച്ചത്.

Jan oushadi

പെന്‍സില്‍ ഡ്രോയിംഗില്‍ ഭൂപതി രാജ് ( സെന്റ് ആന്‍സ് എച്ച്.എസ്.എസ്., കുര്യനാട്, കോട്ടയം), വാട്ടര്‍ കളറില്‍ ഷാര്‍വണി ജെ.എസ്. (ജി.ജി.എച്ച്.എസ്.എസ്., മടപ്പള്ളി, കോഴിക്കോട്), ഓയില്‍ കളറില്‍ നിരഞ്ജന്‍ കൃഷ്ണ (എന്‍.എസ്.എസ്.എച്ച്.എസ്., വള്ളിക്കോട്, പത്തനംതിട്ട) എന്നിവര്‍ക്കാണ് പുരസ്‌കാരം നൽകിയത്.  ചാവക്കാട് ‘ആര്‍ട്ട് സ്‌പേസില്‍’ നടന്ന ചടങ്ങില്‍ ചാവക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

ടോംയാസ് അഡ്വര്‍ടൈസിംഗ് മാനേജിംഗ് ഡയറക്ടര്‍ തോമസ് പാവറട്ടി, മേജര്‍ പി.ജെ. സ്റ്റൈജു, കെ.വി. രവീന്ദ്രന്‍, ഗുരുവായൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ നൗഷാദ് അഹമ്മു, റിട്ട. ഗവ. അഡീഷണല്‍ സെക്രട്ടറി ഷെല്ലിപോള്‍, തൃശ്ശൂര്‍ ഗവ.ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രൊഫ. വിനോദ് കണ്ണേരി, ടോംയാസ് ആര്‍ട്ട് ഡയറക്ടര്‍ സുധീഷ് കെ.എസ്. എന്നിവര്‍ സംസാരിച്ചു.

Comments are closed.