ദേശീയപാത അണ്ടർ പാസിലെ കക്കൂസുകൾ പൊളിച്ചുനീക്കി

ചാവക്കാട്: ദേശീയപാത അണ്ടർപാസിൽ നിർമ്മാണ തൊഴിലാളികൾക്കായി സ്ഥാപിച്ചിരുന്ന താൽക്കാലിക കക്കൂസുകൾ ദേശീയപാത നിർമ്മാണ കമ്പനിയായ ശിവാലയ അധികൃതർ പൊളിച്ചുനീക്കി. ഒരുമനയൂർ മൂന്നാംകല്ല്, മുത്തമ്മാവ് എന്നിവിടങ്ങളിലെ അണ്ടർപാസുകളിൽ സ്ഥാപിച്ചിരുന്ന കക്കൂസുകളാണ് നീക്കം ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെടുകയും, കക്കൂസ് മാലിന്യം ഈ വെള്ളത്തിലേക്ക് കലരുകയും ചെയ്തത് ഈ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധത്തിനും മറ്റു പ്രശ്നങ്ങൾക്കും കാരണമായിരുന്നു.
നിയമവിരുദ്ധമായി സ്ഥാപിച്ച ഈ കക്കൂസുകൾ നീക്കം ചെയ്യണമെന്ന് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് നേരത്തെ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നിർദ്ദേശം പാലിക്കാതെ ഉപയോഗം തുടർന്നതിനെത്തുടർന്ന് പഞ്ചായത്ത് ശിവാലയ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ചാവക്കാട് ഓൺലൈൻ അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി സ്വയം കക്കൂസുകൾ പൊളിച്ചുനീക്കിയത്.

Comments are closed.