mehandi banner desktop
Chavakkad online

കെ.എച്ച് ആർ.എ. വനിത വിംഗ് വാർഷികവും സുരക്ഷ ഫണ്ട് വിതരണവും സംഘടിപ്പിച്ചു

Ft

ഗുരുവായൂർ : കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ കെ എച്ച് ആർ എ വനിതവിംഗ് ഗുരുവായൂർ യൂണിറ്റ് മൂന്നാം വാർഷിക പൊതുയോഗം വർക്കിങ് പ്രസിഡണ്ട് രുഗ്‌മിണി യുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സുനിത അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു .കെ. എച്ച് ആർ.എ സുരക്ഷ പദ്ധതി ഫണ്ട് പത്ത് ലക്ഷം രൂപ അന്തരിച്ച സന്ധ്യ ബിനുവിൻ്റെ കുടുംബാഗങ്ങൾക്ക് ചെയർപേഴ്സൺ വിതരണം ചെയ്തു . വനിത വിംഗ് സംസ്ഥാന ട്രഷറർ റഹ്‌മത്ത് ബാബു മുഖ്യാതിഥിയായ ചടങ്ങിൽ ജില്ല സെക്രട്ടറി ശരണ്യ ജയവിനോജ് സംഘടനാ സന്ദേശം നൽകി. സംസ്ഥാന, ജില്ല നേതാക്കളായ സി.ബിജുലാൽ ,ജി കെ. പ്രകാശ് , ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , അമ്പാടി ഉണ്ണികൃഷ്ണൻ , വി.ആർ സുകുമാർ , എൻ . കെ. അശോക് കുമാർ , പി.എസ് ബാബുരാജ്, ഒ.കെ. ആർ മണികണ്ഠൻ രവീന്ദ്രൻ നമ്പ്യാർ എ ൻ . കെ. രാമകൃഷ്ണൻ ,നിധിഷ , രുഗ്മിണി , റോഷ്‌നി ,അനിത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .ഭാരവാഹികളായി റോഷ്‌നി വി.ആർ പ്രസിഡണ്ട്രുഗ്‌മിണി ജി.ആർ സെക്രട്ടറി അനിത രാമകൃഷ്ണൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു

Jan oushadi

Comments are closed.