mehandi banner desktop
Chavakkad online

യുവാക്കളെയും വിദ്യാർത്ഥികളെയും തെരുവിൽ നേരിടുന്ന കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹം  

Ft

പുന്നയൂർക്കുളം:  ജനാധിപത്യത്തിന് അപമാനമായ വോട്ടുചോരിക്ക് നേതൃത്വം നൽകിയ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാറിനെ സംരംക്ഷിക്കാൻ യുവാക്കളെയും വിദ്യാർത്ഥികളെയും തെരുവിൽ നേരിടുന്ന കേന്ദ്രസർക്കാർ നടപടി    ഹീനവും പ്രതിഷേധാർഹവുമാണെന്ന്  ഏഴുത്തുകാരനും ആക്ടിവിസ്റ്റുമായ അബ്ദുസ്സമദ് അണ്ടത്തോട് അഭിപ്രായപ്പെട്ടു.   വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി ആൽത്തറ സെൻ്ററിൽ നടത്തിയ ജന്തർമന്തർ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Jan oushadi

ലത്തീഫ് കോലയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഉമ്മർ കാഞ്ഞിരപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. സിറാജ് പെരുമ്പുള്ളി, സാദിഖ് തറയിൽ എന്നിവർ സംസാരിച്ചു. ഹുസൈൻ അണ്ടത്തോട് സ്വാഗതവും സലീം പുന്നയൂർക്കുളം നന്ദിയും പറഞ്ഞു.

Comments are closed.