mehandi banner desktop
Chavakkad online

കാട്ടൂരിൽ വയോധികയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; സ്വർണ്ണാഭരണങ്ങൾ കവർന്നു

Ft

കാട്ടൂർ : വീടിനുള്ളിൽ തനിച്ചായിരുന്ന വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്ക് പിന്നിൽ താമസിക്കുന്ന അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മോഷണശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Jan oushadi

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സാവിത്രിയുടെ ഭർത്താവ് വിജയനെ ചികിത്സയ്ക്കായി മകൻ സുമേഷും ഭാര്യ ഗ്രീഷ്മയും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയ സമയത്തായിരുന്നു സംഭവം. ഈ സമയം സാവിത്രി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകീട്ട് സ്കൂൾ വിട്ടെത്തിയ പേരക്കുട്ടി ഋതികയാണ് വീടിനകത്ത് സാവിത്രിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്.

സാവിത്രി ധരിച്ചിരുന്ന അഞ്ച് പവന്റെ സ്വർണ്ണമാല, അഞ്ച് സ്വർണ്ണ വളകൾ, മോതിരം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരുടെ കഴുത്തിലും കൈകളിലും ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ട്. വീട്ടിൽ ആളില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണ് അക്രമി എത്തിയതെന്നാണ് സംശയിക്കുന്നത്.

സംഭവസ്ഥലത്ത് ഡി.ഐ.ജി. ടി. നാരായണൻ, റൂറൽ എസ്.പി. മുഹമ്മദ് നദീം, അഡീഷണൽ എസ്.പി. സിനോജ് ടി.എസ്. എന്നിവരുടെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് മണം പിടിച്ച പോലീസ് നായ, വീടിന്റെ അടുക്കള വഴി പുറത്തിറങ്ങി പിൻവശത്തുകൂടി പ്രധാന റോഡിലേക്കാണ് ഓടിയത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Comments are closed.