mehandi banner desktop
Chavakkad online

നാട്ടികയിലെ പോലീസ് അക്രമം : ചാവക്കാട്ട് സിപിഎം പ്രതിഷേധം

Ft

ചാവക്കാട്: നാട്ടികയിൽ നടക്കുന്ന അന്യായ പിരിവിനെതിരെ എൽ.ഡി.എഫ് നടത്തിയ ജനകീയ സമരത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ചാവക്കാട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.

Jan oushadi

പ്രതിഷേധ പൊതുയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ടി.ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് സമാധാനപരമായി സമരം ചെയ്തവർക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ കമ്മിറ്റി അംഗം ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ആർ. രാധാകൃഷ്ണൻ, മാലിക്കുളം അബ്ബാസ്, ഷൈനി ഷാജി, കെ.എ. ഉണ്ണികൃഷ്ണൻ, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. അശോകൻ, മണത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എ. മഹേന്ദ്രൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

വൈകിട്ട് ഹോചിമിൻ സെന്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

Comments are closed.