mehandi banner desktop

ഇഞ്ചിയും പുളിയും ഫുഡ് ഫെസ്റ്റ് ; രുചിയുടെ ഉത്സവത്തിന് ഗുരുവായൂരിൽ തുടക്കം

fairy tale

ഗുരുവായൂർ : നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഇഞ്ചിയും പുളിയും’ സീസൺ 5 ഫുഡ് ഫെസ്റ്റിന് ഗുരുവായൂർ ടൗൺ ഹാൾ പരിസരത്ത് ഉജ്ജ്വല തുടക്കം. പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി മേള ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷത വഹിച്ചു.

planet fashion

​​കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിജിത് കെ ദീപക് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ കെ ജോതിരാജ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാനി റെജി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. അനൂപ്, എന്നിവർ ആശംസകൾ നേർന്നു.

​കൂടാതെ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, എ.ഡി.എം.സി കെ രാധാകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺമാരായ വിചിത്ര മനോജ്, സജ്‌ന എന്നിവരും ചടങ്ങിൽ സംസാരിച്ചു. Lന വേളയിൽ ദൃശ്യമായത്. ഏഴു ദിവസങ്ങളിൽ ഗുരുവായൂരിൽ രുചിയുടെ വിരുന്നൊരുങ്ങും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ തയ്യാറാക്കുന്ന തനത് വിഭവങ്ങളാണ് മേളയുടെ പ്രധാന ആകർഷണം.

​മായമില്ലാത്ത നാടൻ വിഭവങ്ങളായ വനസുന്ദരി ചിക്കൻ ചീറിപ്പാഞ്ഞത്, ചിക്കൻ പെരട്ടു, ബീഫ് പള്ളി കറി, കൊത്തുപൊറോട്ട , പാൽകപ്പ, വിവിധയിനം പായസം, നോമ്പുതുറ വിഭവങ്ങൾ, വെജിറ്റേറിയൻ വിഭവങ്ങൾ, തുടങ്ങി രുചി മുകളങ്ങൾക്ക് വിരുന്നൊരുക്കാൻ കുടുംബശ്രീ അമ്മമാർ ഇനി വരുന്ന ഏഴു ദിവസം ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ സജ്ജമായി. തത്സമയം തയ്യാറാക്കുന്ന ഭക്ഷണങ്ങൾ, മിതമായ നിരക്കിൽ ലഭ്യമാണ്.

​വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണിയും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഗുരുവായൂർ ടൗൺ ഹാൾ പരിസരത്തെ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകൾ വരും ദിവസങ്ങളിൽ സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

Comments are closed.