mehandi banner desktop

പാചക വാതക ക്ഷാമം ഹോട്ടൽ മേഖല അടച്ച് പൂട്ടേണ്ടി വരും – കെ.എച്ച്.ആർ. എ

fairy tale

planet fashion

ഗുരുവായൂർ : എൽ.പി.ജി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ച് പൂട്ടേണ്ടതായി വരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് അറിയിച്ചു. ഹോട്ടലുകൾക്ക് പാചക വാതകം ” അവശ്യ വസ്തുവായി ” പ്രഖ്യാപിക്കണം കേന്ദ്രസർക്കാറിന്റെ പാചകവാതക നിയന്ത്രണങ്ങൾ വിവാഹസദ്യകളെയും,l ആഘോഷ വിരുന്നുകളെയും, ഹോട്ടൽ ഭക്ഷണം ആശ്രയിക്കുന്നവരെയും സാരമായി ബാധിക്കുമെന്നും യോഗം ഓർമിപ്പിച്ചു. സർക്കാർ അവശ്യ സർവ്വീസായി പ്രഖ്യാപിച്ച് ഹോട്ടൽ മേഖലയെ നിലനിർത്തുവാൻ സഹായിക്കണമെന്നും പാചക ക്ഷാമം പരിഹരിക്കുവാൻ അടിയന്തിര നടപടി സർക്കാരുകൾ സ്ഥീകരിക്കണമെന്നും ഗുരുവായൂർ യൂണിറ്റ് അടിയന്തിര യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ട്രഷറർ സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപദേശക സമിതി അംഗം ജി. കെ. പ്രകാശ്, സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ, യൂണിറ്റ് ട്രഷറർ എൻ. കെ. രാമകൃഷ്ണൻ, ഭാരവാഹികളായ കെ. പി. സുന്ദരൻ, ഒ. കെ. നാരായണൻ നായർ, രാജേഷ് ഗോകുലം, എൻ. പി. അഷറഫ്, സന്തോഷ്, സിജോ കണ്ടാണ്ണശ്ശേരി, രഞ്ജിത്ത് വിനായക, സൂരജ് ബാബു, ജോഷി തൈക്കാട്, ചന്ദ്രബാബു, മുബാറക്ക്, ശ്രീജിത്ത് വിഷ്ണു, സിദ്ധിഖ് അൽ അമീൻ, എന്നിവർ സംസാരിച്ചു.

Comments are closed.