mehandi banner desktop

പ്രഭാഷണ കലയുടെ കുലപതിയെത്തി..തന്റെ പ്രിയപ്പെട്ടവന് വോട്ട് തേടി – സമദാനി ഗുരുവായൂരിൽ

fairy tale

ചാവക്കാട് : മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പൊന്നാനി എം പി യുമായ അബ്ദുസ്സമദ് സമദാനി ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ പ്രചാരണത്തിനെത്തി. ചാവക്കാട് ഈസ്റ്റ് സ്ഥാനാർഥി പര്യടനത്തിൽ മമ്മിയൂർ നവ്യ നഗറിൽ സമദാനി വോട്ട് ചോദിച്ചു പ്രസംഗിച്ചു. ഗുരുവായൂരിന്റെ മഹിതമായ സംസ്കാരം ഉയർത്തിപിടിക്കുന്ന വിധിയാണ് ഈ ജനത ഈ നാടിന് സമ്മാനിക്കുകയെന്ന് സമദാനി പറഞ്ഞു.കഴിഞ്ഞ 10 കൊല്ലമായി കേരളത്തിൽ ഉണ്ടായ മാറ്റം ഒരു സർക്കാർ തന്നെ ഇവിടെ സമുദായിക ദൃവീകരണത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ആരെങ്കിലും വർഗീയത പറഞ്ഞാൽ അവരെ പൊന്നാട ഇട്ട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് ഈ നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് സമദാനി പറഞ്ഞു. നാടിനെ ദ്രുവീകരിക്കുന്നവരുടെ കൂട്ടുകെട്ടാണ് ഗുരുവായൂരിൽ നടക്കുന്നത്അ, തിനെതിരായ മതേതര വിശ്വാസികളുടെ പോരാട്ടത്തിനാണ് യുഡിഫ് നേതൃത്വം നൽകുന്നത്. വിദ്യാഭ്യാസവും നാടിനെ നയിക്കാൻ ശേഷിയുമുള്ള ഒരു സ്ഥാനാർഥിയായ സി എച്ച് റഷീദ് ഗുരുവായൂരിനെ നയിക്കാൻ ഉണ്ടാവണമെന്നും സമദാനി കൂട്ടിച്ചേർത്തു.മമ്മിയൂർ നവ്യ നഗറിൽ നടന്ന ചാവക്കാട് ഈസ്റ്റ് സ്ഥാനാർഥി പര്യടന പരിപാടി ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഈസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി വി ബദറുദ്ധീൻ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്, സി എ ഗോപ പ്രതാപൻ, അഡ്വ അജിത്, കെ വി ഷാനവാസ്, കെ നവാസ്, കെ വി സത്താർ, സലാം മന്നലാംകുന്ന്‌, ലത്തീഫ് പാലയൂർ, ബീന രവിശങ്കർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

planet fashion

Comments are closed.