വിഷു കിറ്റ് വിതരണം ചെയ്തു

പുന്നയൂർക്കുളം : അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം നടത്തി. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി മുൻ വാർഡ് മെമ്പറും ക്ലബ്ബ് രക്ഷധികാരിയുമായ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സജീൽ, സെക്രട്ടറി ഷഹീൽ, മുഹ്സിൻ, സാദിക്ക്, ജമാൽ തെക്കേപ്പുറത്ത്, ഷമീം തുടങ്ങിയവർ സംബന്ധിച്ചു.


Comments are closed.