mehandi banner desktop

എടപുള്ളി ചന്ദനകുടം നേർച്ച ഇന്ന് സമാപിക്കും

fairy tale

ചാവക്കാട് : നാലകത്ത് ചാന്തിപ്പുറത്ത് ശഹീദ് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 238 ആം എടപുള്ളി ചന്ദനകുടം നേർച്ച യുടെ പ്രധാന കാഴ്ച്ചയായ താബൂത്ത് കാഴ്ച്ച എടപുള്ളി ജാറം അംഗണത്തിൽ എത്തിച്ചേർന്നു. താബൂത്ത് കമ്മിറ്റി ഭാരവാഹികളായ നൗഷാദ് അഹമ്മു, അനീഷ് പാലയൂർ, നൗഷാദ് നെടുംപറമ്പ്, സജി മോസ്കോ, ഷമീർ മോസ്കോ, നാസർ കൊനായിൽ, അഷ്‌റഫ്‌, റിയാസ് മോസ്കോ എന്നിവർ നേതൃത്വം നൽകി. താബൂത്ത് കാഴ്ചയെ തുടർന്ന് വിവിധ കരകളിൽ നിന്നും വന്ന കൊടികയറ്റകാഴ്ച പള്ളിയങ്കണത്തിൽ എത്തി കോടികയറ്റി. തുടർന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ ചക്കരകഞ്ഞി വിതരണം നടന്നു. ജാറം കമ്മിറ്റി ഭാരവാഹികളായ ശരീഫ് ഹാജി, നൗഷാദ് അഹമ്മു, മുഹമ്മദ്‌, കബീർ പരുത്തി കാട്ട്, റഷീദ് എടപുള്ളി, നൗഷാദ് എടപുള്ളി, അബുബക്കർ എൻ കെ, നൗഷാദ് നെടുംപറമ്പ് എന്നിവർ കാഴ്ചകൾ നിയന്ത്രിച്ചു. എടപ്പുള്ളി നേർച്ചയുടെ അവസാന ദിവസമായ ഇന്ന് വൈകുനേരം 8ൽ പരം കാഴ്ച്ചകൾ പള്ളി യങ്കണത്തിൽ എത്തിച്ചേരും.

planet fashion

Comments are closed.