mehandi banner desktop
Chavakkad online

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഇടവക ദിനാഘോഷവും ദീപാലങ്കാര സമർപ്പണവും നടത്തി

Ft

പുന്നയൂർകുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക ദിനാഘോഷവും പൊതുസമ്മേളനവും അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. തിരുനാളിന് മിഴിവേകുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. ചടങ്ങിൽ വികാരി ഫാ.റിജോ വിതയത്തിൽ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി കെ.ജെ. ജിജോ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.​ഡീക്കൻ പ്രിൻസ് കിളിയംപ്രായിൻ, ജനറൽ കൺവീനർ പി.ജെ. റാഫേൽ, ട്രസ്റ്റി സി. വി. ജേക്കബ്, കേന്ദ്രസമിതി കൺവീനർ പി. ഐ.ആന്റോ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കൺവീനർ എം.ജെ. ജോഷി സ്വാഗതവും ജോയിന്റ് കൺവീനർ പി.ടി. ആന്റണി നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

Jan oushadi

Comments are closed.