mehandi banner desktop
Chavakkad online

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ.

Ft

ചമ്മന്നൂർ: അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനാചരണത്തിന്റെ ഭാഗമായി അമൽ ഇംഗ്ലീഷ് സ്കൂൾ ഇലക്ടറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ അർഹരായവർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ കിറ്റുകളിൽ 16 എണ്ണം സ്കൂളിലെ അറ്റെൻഡർ ജീവനക്കാർക്കും, 47 എണ്ണം സമീപപ്രദേശങ്ങളിലെ നിർധന കുടുംബങ്ങൾക്കുമാണ് നൽകിയത്.സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും വിദ്യാർത്ഥികളിൽ വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും, ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ സ്കൂളും വിദ്യാർത്ഥികളും കൈകോർത്ത ഈ കാരുണ്യപ്രവർത്തനം സമൂഹത്തിന് വലിയൊരു മാതൃകയാണെന്നും സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ പ്രസ്താവിച്ചു.സ്കൂൾ മാനേജ്‌മെന്റ് അംഗങ്ങൾ, അധ്യാപകർ, ക്ലബ്ബ് ഭാരവാഹികളായ സ്മിത, സ്മിജ, സന്ധ്യ, രമിത, ലിസ്സി എന്നിവരുടെ മേൽനോട്ടത്തിലാണ് കിറ്റുകൾ തരംതിരിച്ച് വിതരണം ചെയ്തത്.

Jan oushadi

Comments are closed.