ഗിഗ് വർക്കേഴ്‌സും നഴ്‌സുമാരും നേരിടുന്നത് ആധുനിക അടിമത്തം – സജീദ് ഖാലിദ്

ചാവക്കാട് : ഗിഗ് വർക്കേഴ്‌സും നഴ്‌സുമാരും നേരിടുന്നത് ആധുനിക അടിമത്തമാണെന്നും തൊഴിലാളികളുടെ പേരിൽ ഊറ്റം കൊള്ളുന്ന ഇടതു സർക്കാർ കോർപ്പറേറ്റ് വിധേയത്വം അവസാനിപ്പിച്ച് തൊഴിലാളി പക്ഷത്തേക്ക് വരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് പറഞ്ഞു. എഫ് ഐ ടി യു ജില്ലാ കമ്മിറ്റി ചാവക്കാട് വസന്തം കോർണറിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി റഖീബ് കെ തറയിൽ മുഖ്യ പ്രഭാഷണനിർവ്വഹിച്ചു. ഐ എൻ ടി യു സി ഗുരുവായൂർ റീജ്യണൽ കമ്മറ്റിജനറൽ സെക്രട്ടറി സി. വി തുളസിദാസ് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌കെ പി എ റഷീദ്, എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എം. കെ. അസ് ലം, പ്രവാസി വെൽഫെയർ ഫോറം തൃശൂർ ജില്ലാ പ്രസിഡന്റ് പി കെ അക്ബർ, ചാവക്കാട് മുനിസിപ്പ്പാലിറ്റി പത്താം വാർഡ് കൗൺസിലർ സുജാത സത്യൻ, എസ് ഡി റ്റി യു തൃശൂർ ജില്ലാ കമ്മിറ്റി അംഗം ജീവൻ പുന്നയൂർക്കുളം, ടി യു സി ഐ സംസ്ഥാന സെക്രട്ടറി എം.വി. ചന്ദ്രൻ, കെ എ വി പി സംസ്ഥാന കൺവീനർ ടി കെ മുകുന്ദൻ, വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, കാറ്ററിംഗ് & ഹോട്ടൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സരസ്വതി വലപ്പാട്, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആസിയ മജീദ്, ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അനീസ് പെരുമ്പിലാവ്, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഷ്റഫ് മങ്ങാട്, കാറ്ററിംഗ് & ഹോട്ടൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ മജീദ്, വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഒ കെ റഹിം, വെൽഫെയർ പാർട്ടി ചാവക്കാട്മു മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാഖ് ആലുംപടി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.സി ആർ ഹനീഫ, ആർ വി റിയാസ്, ഷാജഹാൻ എളനാട്, ജഫീർ ഗുരുവായൂർ, അഷ്റഫ് കാട്ടൂർ എന്നിവർ നേതൃത്വം നൽകി.എഫ് ഐ ടി യു ജില്ലാ ട്രഷറർസത്താർ അന്നമനട സ്വാഗതവും,എഫ് ഐ ടി യു മണ്ഡലം കൺവീനർറസാഖ് കൊച്ചന്നൂർ നന്ദിയും പറഞ്ഞു


Comments are closed.