വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവെൻഷൻ

ചാവക്കാട് : വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്. സുലൈഖ അസീസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് കൾച്ചറൽ സെന്റർ ഹാളിൽ ചേർന്ന കൺവെൻഷനിൽ മണ്ഡലം കൺവീനർ സുബൈറ റസാക്ക് അധ്യക്ഷത വഹിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി പത്താംവാർഡ് കൗൺസിലർ സുജാത സത്യനെ ജില്ലാ പ്രസിഡന്റ് സുലൈഖ അസീസ് ഉപഹാരം നൽകി ആദരിച്ചു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം ട്രഷറർ മുംതാസ്കരീം മുഖ്യപ്രഭാഷണം നിർവഹിച്ചു. കൗൺസിലർ സുജാത സത്യൻ, ജില്ലാ ജനറൽ സെക്രട്ടറി കെ നദീറ മുഹമ്മദ്, ഹസീന മുഹമ്മദാലി എന്നിവർ സംസാരിച്ചു.


Comments are closed.