mehandi banner desktop

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

fairy tale

ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ 69-ാം വാർഷിക പൊതുയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബറിന് സ്വീകരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ്. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ കെ.വി. അബ്ദുൽ ഹമീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ് സ്വാഗതം ആശംസിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പുരസ്കാര വിതരണം ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ നിർവഹിച്ചു. ജില്ലാ കമ്മിറ്റിയുടെ ഭദ്രം പ്ലസ് കുടുംബ സുരക്ഷാ പദ്ധതിയിൽ നിന്നുള്ള ധനസഹായ വിതരണം ജില്ലാ ട്രഷറർ ജോയ് മുത്തേടൻ നിർവഹിച്ചു.കെ.വി.വി.ഇ.എസ്. ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ, കൗൺസിലർ ഷാജിതാ അസ്ഹർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.പി. ജോണി, ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് പ്രതീഷ് പോൾ, ജില്ലാ വനിതാ വിംഗ് പ്രസിഡന്റ് ഷൈന ജോർജ്, സി.എം.എ. ട്രഷറർ കെ.കെ. സേതുമാധവൻ, സി.ടി. തമ്പി, കെ.എൻ. സുധീർ, പി.എം. അബ്ദുൽ ജാഫർ, പി.എസ്. അക്ബർ, എ.എസ്. രാജൻ, ആർ.എസ്. ഹമീദ്, രാജശ്രീ, ഷഹീർ മഹാരാജ്, ജെഫിൻ ജോണി, ഫാഡിയ ഷഹീർ, റസിയ ഷാഹുൽ, രതീരാജൻ എന്നിവർ സംസാരിച്ചു.അസോസിയേഷന്റെ 2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി കെ.വി. അബ്ദുൽ ഹമീദ് (പ്രസിഡന്റ്), ജോജി തോമസ് (ജനറൽ സെക്രട്ടറി), കെ.കെ. സേതുമാധവൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.സി.ടി. തമ്പി, കെ.എൻ. സുധീർ, ആർ.എസ്. ഹമീദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. പി.എം. അബ്ദുൽ ജാഫർ, പി.എസ്. അക്ബർ, എ.എസ്. രാജൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, വി.കെ.ബി. അഷ്റഫ്, മണിലാൽ, പി.എം. അക്ബർ എന്നിവരെ സെക്രട്ടറിയേറ്റ് മെമ്പർമാരായും യോഗം തെരഞ്ഞെടുത്തു.

planet fashion

Comments are closed.