വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് : മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയെ സ്വാഗതം ചെയ്തു വയോമിത്ര

പുന്നയൂർകുളം: വയോജന സംഘടനയായ വയോമിത്ര ക്ലബ്ബിന്റെ മൂന്നാം വാർഷിക പൊതുയോഗം കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. ക്ലബ്ബ് പ്രസിഡന്റ് സി. കെ. ഷണ്മുഖൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ യോഗം സ്വാഗതം ചെയ്തു.

എഴുത്തുകാരും ക്ലബ്ബ് അംഗങ്ങളുമായ അബ്ദുൾ പുന്നയൂർകുളം, അലി കണ്ണത്തേയിൽ എന്നിവരെ രക്ഷാധികാരി ഉമ്മർ അറക്കൽ ആദരിച്ചു. എം. വി. ജോസ്, വി. കെ. ജോർജ്, പി. രാജൻ, സി. എൽ. ഷാജു, സുശീല കൊച്ചുണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സെക്രട്ടറി കെ. വേണു വാർഷിക റിപ്പോർട്ടും, ട്രഷറർ പി. എൽ. ഫ്രാൻസിസ് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സി. കെ. ഷണ്മുഖൻ (പ്രസിഡന്റ് ), കെ. കെ. സുരേഷ് (സെക്രട്ടറി ), കെ വേണു (ട്രഷറർ), ലീല ടീച്ചർ (വൈസ് പ്രസിഡന്റ്), ജോയിന്റ് സെക്രട്ടറിമാരായി പി. രാജൻ, സുശീല കൊച്ചുണ്ണി എന്നിവരെയും ഓഡിറ്റർമാരായി പി. എൽ. ഫ്രാൻസിസ്, ദിവാകരൻ പനന്തറ, രക്ഷധികാരികളായി പി. ഗോപാലൻ, ഉമ്മർ അറക്കൽ, എം. വി. ജോസ്, വി. കെ. ജോർജ്, ഉദയൻ നായർ എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും യോഗം തിരഞ്ഞെടുത്തു.

Comments are closed.