mehandi banner desktop
Chavakkad online

സി കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

Ft

ഗുരുവായൂർ : സിപിഎം ചാവക്കാട് ഏരിയാ കമ്മിറ്റിയുടേയും കർഷക തൊഴിലാളി യൂണിയൻ്റെയും നേതൃത്വത്തിൽ സി കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി വി അനൂപ് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കൃഷ്ണദാസ്, ടി ടി ശിവദാസ് ,ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ എസ് മനോജ്, എം ആർ രാധാകൃഷ്ണൻ, എറിൻആൻറണി എന്നിവർ സംസാരിച്ചു.

Jan oushadi

കെഎസ്കെടിയു ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സദസ്സ് ജില്ലാ സെക്രട്ടറി ടി കെ വാസു ഉദ്ഘാടനം ചെയ്തു. സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ എ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പി എസ് അശോകൻ, ചാവക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി യതീന്ദ്ര ദാസ്, എം എ അമ്മിണി, കെ ജി സുരേന്ദ്രൻ,എ കെ. രമേശ്‌, എം കെ സുരേഷ്, വി ജി ബിജി, സി ജി സതീശൻ എന്നിവർ സംസാരിച്ചു

Comments are closed.