മഴക്കാല രോഗപ്രതിരോധം: ഒരുമനയൂരിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തും ഇസ്ലാമിക് വി.എച്ച്.എസ്.എസ്. സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി മഴക്കാല രോഗപ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. യൂണിറ്റിന്റെ ദത്തുഗ്രാമമായ (മാനസഗ്രാമം) ഒൻപതാം വാർഡിലെ ബേബിലാൻഡ് അങ്കണവാടിയിൽ വെച്ചായിരുന്നു ക്യാമ്പ് നടത്തിയത്.ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം താഹ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എം. ഷാഹിദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആരിഫ ജൂഫയിർ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഷറ മുഹമ്മദ്, അഫ്സത്ത്, ഹിഷാം, ജസീന, ലീന സജീവൻ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് നിഷാദ് മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു.ഡോക്ടർ ലിറ്റിടോം, ഡോക്ടർ നിമ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാർമസി വിഭാഗം, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി, ആശാ വർക്കർ ഗിരിജ, എൻ.എസ്.എസ്. വോളന്റീർമാരായ ദിൽഷ, സഹൽ, ഫയാസ്, ഹൃഷികേശ്, സഫ, സന, റമീന എന്നിവർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.പ്രദേശവാസികൾക്കായി സൗജന്യ മരുന്ന് വിതരണവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. നൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് ചികിത്സാ സഹായം തേടി.


Comments are closed.