ഒരുമനയൂർ വെൽഫെയർ ക്ലബ്ബും മേരാ യുവ ഭാരത് അസോസിയേഷനും പരിസ്ഥിതി വരാചരണവും പ്ലാന്റേഷൻ ഡ്രൈവും സംഘടിപ്പിച്ചു

ഒരുമനയൂർ : പരിസ്ഥിതി വരാചരണത്തോടനുബന്ധിച്ച് തൃശൂർ മേരാ യുവ ഭാരത് അസോസിയേഷനും യുവ ഒരുമനയൂർ വെൽഫെയർ, ആർട്ട്‌സ് & സ്‌പോർട്സ് ക്ലബ്ബും സംയുക്തമായി പരിസ്ഥിതി ദിന ക്വിസ് മത്സരവും പ്ലാന്റേഷൻ ഡ്രൈവും സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.യുവ ഒരുമനയൂർ വെൽഫെയർ ക്ലബ്ബ് പ്രസിഡന്റ് ചാൾസ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ അഫ്സത്ത് അഷ്റഫ് പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് ഉദ്ഘാടക ഓർമ്മിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി പ്രദേശത്ത് വിവിധയിനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് പ്ലാന്റേഷൻ ഡ്രൈവ് നടത്തി. തുടർന്ന് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ക്വിസ് മത്സരവും ശ്രദ്ധേയമായി.ക്ലബ്ബ് ഭാരവാഹികളായ വിഷ്ണു ഒ. യു., അഭിഷേക് കൃഷ്ണ, അശ്വിൻ ചാക്കോ, അമാൻ അൻവർ, മെബിൻ ഡെന്നി, നിസ്‌നി റിസ, ജോയൽ പോൾ, മനു ആന്റോ, സിനാൻ നൗഷാദ്, മുഹമ്മദ് സയേഡ്, സിറാ ജോഷി, ഭാഗ്യലക്ഷ്‌മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രദേശവാസികളും യുവാക്കളും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.


Comments are closed.