ചാവക്കാട് നഗരസഭയുടെ ‘മധുവനം’ പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : പ്രകൃതിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും നാട്ടുഫലവൃക്ഷങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുമായി ചാവക്കാട് നഗരസഭ ആവിഷ്കരിച്ച ‘മധുവനം’ പദ്ധതിക്ക് തുടക്കമായി. അസിസ്റ്റന്റ് കളക്ടർ എ. സി. പ്രീതി ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു. ‘ആയുർ ജാക്ക്’ ചക്കപ്പഴത്തിന്റെ ഉപജ്ഞാതാവും സംസ്ഥാന ഭൂജല വകുപ്പ് ബോർഡ് അംഗവും ഐക്യരാഷ്ട്രസഭയുടെ അവാർഡ് ജേതാവുമായ വർഗീസ് തരകൻ വിശിഷ്ടാഥിതിയായി. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതവും, സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി. പി. നന്ദിയും രേഖപ്പെടുത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ. എച്ച്. സലാം, മുൻ ചെയർപേഴ്സനും നഗരസഭ കൗൺസിലറുമായ ഷീജ പ്രശാന്ത് എന്നിവർ ആശംസകൾ നേർന്നു.വഞ്ചിക്കടവ് പാർക്കിനോട് ചേർന്നുള്ള പ്രദേശത്തും ചാവക്കാട് ബീച്ചിലെ മിനി വാഗമണ്ണിലുമാണ് മധുവനം പദ്ധതി നടപ്പിലാക്കുന്നത്


Comments are closed.