mehandi banner desktop

അണ്ടത്തോട് പ്രോഗ്രസ് സ്റ്റഡി സെൻ്റർ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

അണ്ടത്തോട്: വിദ്യാഭ്യാസ രംഗത്ത് 14 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അണ്ടത്തോട് പ്രോഗ്രസ് സ്റ്റഡി സെൻ്റർ, ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

planet fashion

​പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസ്സൻ തളികശ്ശേരി  ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രസ് സ്റ്റഡി സെൻ്റർ പ്രധാന അധ്യാപകൻ ഹിജാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.  പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൈനബ ഷുക്കൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ സെമീറ സക്കറിയ, ചാവക്കാട് ബ്ലോക്ക് മെമ്പർ ലതിക തുളസിദാസ്, കരിയർ ഗൈഡൻസ് അധ്യാപകൻ ഇ ജാഫർ  എന്നിവർ സംസാരിച്ചു. അധ്യാപകൻ ഫർഹാൻ കാസിം സ്വാഗതവും, ഓഫീസ് അഡ്മിനിസ്ട്രേറ്റർ സൈഫുദ്ദീൻ പി നന്ദിയും രേഖപ്പെടുത്തി.

Comments are closed.