ചാവക്കാടിന് അന്താരാഷ്ട്ര തിളക്കം; കോംപാറ്റ് ഫെഡറേഷൻ പ്രോ ഫൈറ്റിൽ മുഹമ്മദ് ഫിസാന് വിജയം

ചാവക്കാട്: അന്താരാഷ്ട്ര കായിക വേദിയിൽ വിജയക്കൊടി പാറിച്ച് ചാവക്കാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മുഹമ്മദ് ഫിസാൻ. ഇന്റർനാഷണൽ കോംപാറ്റ് ഫെഡറേഷൻ (International Combat Federation) സംഘടിപ്പിച്ച പ്രോ ഫൈറ്റിൽ (Pro Fight) തകർപ്പൻ വിജയമാണ് ഈ യുവതാരം സ്വന്തമാക്കിയത്.ചാവക്കാട് ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫിസാൻ. പഠനത്തിൽ പുലർത്തുന്ന അതേ മികവ് തന്നെ തന്റെ കായിക അഭിരുചിയിലും നിലനിർത്തുന്ന ഫിസാൻ സ്കൂളിന്റെയും നാടിന്റെയും വലിയൊരു അഭിമാനമായി മാറിയിരിക്കുകയാണ്.വിദ്യാർത്ഥികളുടെ കരിയറിനൊപ്പം തന്നെ അവരുടെ സ്വതന്ത്രമായ കായിക-കലാവൈഭവങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണ് നാഷണൽ ഹുദാ സ്കൂൾ. ദേശീയ തലത്തിലുള്ള ഒട്ടേറെ മത്സരങ്ങളിൽ മുൻപും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. ആ വിജയക്കുതിപ്പിലേക്കാണ് ഫിസാന്റെ ഈ അന്താരാഷ്ട്ര നേട്ടവും ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെയും മികച്ച പരിശീലനത്തിലൂടെയും വലിയൊരു നേട്ടം കൈവരിച്ച ഫിസാനെ സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.



Comments are closed.