കെ എ ടി എഫ് അധ്യാപകർക്കായി കെ ടെറ്റ് മോഡൽ പരീക്ഷ നടത്തി

ചാവക്കാട്. അടുത്ത മാസം ആഗസ്‌റ്റ് 8 ന് നടക്കാനിരിക്കുന്നകെ ടെറ്റ് പരീക്ഷയുടെ മോഡൽ പരീക്ഷ നടത്തി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അധ്യാപകർക്ക് കൈതാങ്ങായി. കേരളത്തിൽ 14 ജില്ലകളിലും കെ എ ടി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതുപോലെയുള്ള മോഡൽ പരീക്ഷകൾ നടന്നു. സർവ്വീസിലുള്ള അധ്യാപകർക്കായിവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയുടെ കാറ്റഗറി 3, 4 വിഭാഗങ്ങൾക്കുള്ള മോഡൽ പരീക്ഷയാണ് നടത്തിയത്. വിദഗ്ധർ തയ്യാറാക്കിയ ചോദ്യ പേപ്പറിൽ സൈക്കോളജി, കരിക്കുലം അസസ്സ്മെന്റ്, ലാംഗ്വേജ് ഇവയിൽ ഊന്നി നിന്നുകൊണ്ടുള്ള 150 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷാർത്ഥികൾക്ക് 2:30 മണിക്കൂർ ആണ് ഉത്തരമെഴുതാൻ അനുവദിച്ചത്. മണത്തല ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലാണ് പരീക്ഷ നടന്നത് ഒ.എം.ആർ ഷീറ്റിൽ പരീക്ഷ എഴുതിയതും കൂടുതൽ. ചോദ്യങ്ങൾ പരിചയപ്പെട്ടതും വരാനിരിക്കുന്ന പരീക്ഷക്ക് ഏറെ ആത്മവിശ്വാസം നൽകിയെന്ന് മോഡൽ പരീക്ഷ എഴുതിയ അധ്യാപകർ അഭിപ്രായപ്പെട്ടു. കെ എ ടി എഫ് സംസ്ഥാന അക്കാഡമിക് വിംഗ് അംഗങ്ങളായ കാമിൽ എ.വി ,ആസിയ ചാവക്കാട്, കെ എ ടി എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് മുഹ്സിൻ പാടൂർ, ജനറൽ സെക്രട്ടറി അനസ് ബാബു സി, വനിതാവിങ് ജില്ലാ കൺവീനർ യംസീന മരത്തംകോട് എന്നിവർ നേതൃത്വം നൽകി. സർവ്വീസിലുള്ള അധ്യാപകർക്കായികെ എ ടി എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽനടത്തിയ കെ ടെറ്റ് മോഡൽ പരീക്ഷകെ എ ടി എഫ് അധ്യാപകർക്കായി കെ ടെറ്റ് മോഡൽ പരീക്ഷ നടത്തി.




Comments are closed.