ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ദേശീയ വ്യാപാരി ദിനം ആചരിച്ചു

ചാവക്കാട് : മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആചരിച്ചു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും ചാവക്കാട് മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് പതാക ഉയർത്തി യോഗം ഉദ്ഘാടനം ചെയ്തു. സി എം എ വൈസ് പ്രസിഡണ്ട് കെ. എൻ.സുധീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ കെ സേതുമാധവൻ സ്വാഗതം പറഞ്ഞു. മധുര പലഹാരം വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.എസ്. ഹമീദ്, സെക്രട്ടറിമാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ എസ് രാജൻ, സെക്രട്ടറിയേറ്റ് മെമ്പർമാരായ മണിലാൽ, വനിതാ വിംഗ് പ്രസിഡണ്ട് ഫാദിയ ഷഹീർ, സെക്രട്ടറി റസിയ ഷാഹുൽ, ട്രഷറർ രതി രാജൻ, വനിതാ വിംഗ് ഗുരുവായൂർ മണ്ഡലം ചെയർപേഴ്സൺ കെ കെ രാജശ്രീ എന്നിവർ സംസാരിച്ചു




Comments are closed.