mehandi banner desktop
Chavakkad online

ഗുരുവായൂർ ബസ് സ്റ്റാന്റ് നിർമ്മാണം: പ്രതീകാത്മക ബക്കറ്റ് പിരിവുമായി യൂത്ത് കോൺഗ്രസ്

Ft

ഗുരുവായൂർ: പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ ഗുരുവായൂർ നഗരസഭ ബസ് സ്റ്റാന്റ് പൂർത്തിയാക്കാൻ ഉദാരമായി സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബക്കറ്റ് പിരിവ് നടത്തി.  ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു.

Jan oushadi

യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്  അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ മുഖ്യാതിഥിയായി.

ജില്ലാ സെക്രട്ടറി റിഷി ലാസർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വി.എസ്. നവനീത്, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട്, മിഥുൻ പൂക്കൈതക്കൽ, കൃഷ്ണദാസ് പൈക്കാട്ട്, കൃഷ്ണകുമാർ, രാകേഷ് നെന്മിനി എന്നിവർ സംസാരിച്ചു.

ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ പ്രിയ രാജേന്ദ്രൻ, സുഷ ബാബു, എ.വി. ഉണ്ണികൃഷ്ണൻ, മഹിജ, യൂത്ത് കോൺഗ്രസ് നേതാക്കളായ മനീഷ് നീലമന, ഡിപിൻ ചാമുണ്ടേശ്വരി, എം.ജി. നിധിൻ, ഹരി ചാമുണ്ടേശ്വരി, മനു എന്നിവർ  നേതൃത്വം നൽകി.

Comments are closed.