ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻ.എസ്.എസ് ‘വാഴ@100’ സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ‘വാഴഗ്രാമം’ പദ്ധതിയുടെ ഭാഗമായി ‘വാഴ@100’ പരിപാടി സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും 100 ടിഷ്യൂ കൾച്ചർ വാഴത്തൈകളുടെ വിതരണവും ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ നിർവ്വഹിച്ചു.

മാങ്ങോട്ട് എ.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് തൈകൾ വിതരണം ചെയ്തത്. ഇസ്ലാമിക് സ്കൂൾ പി.ടി.എ പ്രസിഡന്റ് നിഷാദ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാങ്ങോട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ഷിനി ഫ്ലവർ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ ഐ.ആർ. എമിലി പദ്ധതി വിശദീകരണവും കൃഷി രീതികളെക്കുറിച്ചുള്ള ക്ലാസും നയിച്ചു.
ചടങ്ങിൽ എ.എം.യു.പി സ്കൂൾ വൈസ് പ്രസിഡന്റ് ഷെബീർ, മദർ പി.ടി.എ പ്രസിഡന്റ് ലിജിത, അധ്യാപകരായ നൗമിഷ, രജനി എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എം. തജ്‌രി, എൻ.എസ്.എസ് വോളന്റിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Comments are closed.