എസ്.പി.സി കേഡറ്റുകൾ ചാവക്കാട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ചാവക്കാട്: എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി) പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രീതയുടെ നേതൃത്വത്തിൽ സ്റ്റേഷന്റെ വൈവിധ്യമാർന്ന ദൈനംദിന പ്രവർത്തനങ്ങൾ കേഡറ്റുകൾക്ക് വിശദീകരിച്ചു നൽകി.എഫ്.ഐ.ആർ രജിസ്ട്രേഷൻ, ലോക്കപ്പ് സംവിധാനം, ആയുധങ്ങൾ, ജി.ഡി എൻട്രി, കമ്പ്യൂട്ടർ റൂം എന്നിവയെക്കുറിച്ചും ശിശുസൗഹൃദ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി.സ്റ്റേഷനിലേക്കുള്ള കേഡറ്റുകളുടെ യാത്ര സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.ഒ മാരായ സിറാജുദ്ദീൻ, ഷാജിന എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. പുതിയ അനുഭവങ്ങളും അറിവുകളും സ്വായത്തമാക്കിയാണ് കേഡറ്റുകൾ മടങ്ങിയത്.




Comments are closed.