mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭയിൽ കുടുംബശ്രീയുടെ ‘കോഴിയും കൂടും’ പദ്ധതിക്ക് തുടക്കമായി

Ft

ചാവക്കാട്: ചാവക്കാട്ന ഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജില്ലാ മിഷൻ്റെ ‘കോഴിയും കൂടും’ പദ്ധതിക്ക് ചാവക്കാട്ട് തുടക്കമായി. നഗരസഭ  ചെയർമാൻ എ.എച്ച്. അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.  സി.ഡി.എസ് ചെയർപേഴ്സൺ എൻ.കെ. പ്രസന്ന അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ മാത്രംകോട്ട്, കെ.എച്ച്. സലാം, സബൂറ ബക്കർ,  കെ.പി. രഞ്ജിത് കുമാർ, മുൻ ചെയർപേഴ്സണും കൗൺസിലറുമായ ഷീജ പ്രശാന്ത് എന്നിവർക്ക് പുറമെ സി.ഡി.എസ് കൺവീനർമാരായ നഫല, ഷിനി, സ്റ്റെപ്ന, ഡി.പി.എം ശാരിക, അക്കൗണ്ടൻ്റ് ജെറീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.​സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സാജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർ സെക്രട്ടറി സംഗീത നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.