തിരുവത്ര പുത്തൻകടപ്പുറംജി എഫ് യുപിസകൂളിൽസൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്നടത്തി.

തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. റാണി മേനോൻ മാക്സ്വിഷൻ കണ്ണാശുപത്രി, ഐവാ ഒപ്റ്റിക്കൽസ്, അലോക വിഷൻ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്.സ്കൂൾ പ്രധാനാധ്യാപിക പി.കെ. റംല അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡന്റ് എ.എച്ച്. ശാലിനി, എസ്.എം.സി ചെയർപേഴ്സൺ സി.എ. അബീന, എസ്.എം.സി വൈസ് ചെയർപേഴ്സൺ സി.എ. സാബിറ, മദർ പിടിഎ പ്രസിഡന്റ് ടി.എ. നൗഫിത, മദർ പിടിഎ വൈസ് പ്രസിഡന്റ് കെ.ജി. അശ്വതി, എം.ആർ. ഐശ്വര്യ, പി.എം. മുബീന, എസ്.കെ. പ്രിയ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്ത് നേത്രപരിശോധന നടത്തി.




Comments are closed.