mehandi banner desktop
Chavakkad online

അധ്യാപന യാത്രയിലെ മറ്റൊരു പൊൻതൂവൽ കൂടി; ദേശീയ ഗുരുരത്ന പുരസ്‌കാരം ഏറ്റുവാങ്ങി എം.എസ്. ഷബീർ

Ft

വടക്കേക്കാട്: അധ്യാപന രംഗത്തെ മികവിനും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകൾക്കുമുള്ള അംഗീകാരമായി വടക്കേക്കാട് സ്വദേശി എം.എസ്. ഷെബീറിന് ദേശീയ ‘ഗുരുരത്ന ടീച്ചേഴ്സ് അവാർഡ് 2026’ ലഭിച്ചു. ചെന്നൈയിലെ എ.എം.ഇ.ടി (AMET) യൂണിവേഴ്സിറ്റി ക്യാമ്പസിലെ ശ്രീ ജാനകിരാമൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.ചെന്നൈയിലെ എ.എം.ഇ.ടി യൂണിവേഴ്സിറ്റിയും ഡോ. ജെ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും സംയുക്തമായാണ് ‘ഗുരുരത്ന ടീച്ചേഴ്സ് അവാർഡ്സ് 2026’ സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ-അധ്യാപന മേഖലയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ ക്യാപ്റ്റൻ ശ്രീനിവാസ് ഗോപാൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡോ. ഡി. രാജശേഖർ (ഡയറക്ടർ ബ്രാൻഡിംഗ് & ഹെഡ് – അഡ്മിഷൻ) ചടങ്ങിന് അധ്യക്ഷത വഹിച്ചു.വർഷങ്ങളായി അധ്യാപന രംഗത്ത് സജീവമായ എം.എസ്. ഷെബീർ, അക്കൗണ്ടൻസി ഉൾപ്പെടെയുള്ള വിഷയം വിദ്യാർത്ഥികൾക്ക് ലളിതവും പ്രായോഗികവുമായ രീതിയിൽ പകർന്നുനൽകുന്നതിൽ പ്രശസ്തനാണ്. പഠനത്തിൽ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതും വിദ്യാർത്ഥി കേന്ദ്രീകൃതമായ അധ്യാപന രീതികളും പിന്തുടരുന്നതാണ് അദ്ദേഹത്തെ ഈ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്.അധ്യാപന രംഗത്തെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരം കൂടുതൽ ഉത്തരവാദിത്വത്തോടെ വിദ്യാഭ്യാസ മേഖലയിൽ സേവനം അനുഷ്ഠിക്കാൻ പ്രചോദനമാണെന്ന് എം.എസ്. ഷെബീർ പ്രതികരിച്ചു. തനിക്ക് ലഭിച്ച ഈ പുരസ്കാരം തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും കുടുംബത്തിനും സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Jan oushadi

Comments are closed.