കെ കരുണാകരൻ ഫൗണ്ടേഷൻ ഡോ. ഇ.പി. ഷമീമുദ്ധീനെ ആദരിച്ചു

അകലാട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം നേടി നാടിന് അഭിമാനമായി മാറിയ ഡോ. ഇ.പി. ഷമീമുദ്ധീനെ കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ ഷഹന ശിഹാബ് ഉപഹാരം സമർപ്പിച്ചു. ഫൗണ്ടേഷൻ ജി.സി.സി ചെയർമാൻ നൗഷാദ് കെ.എച്ച് പൊന്നാടയണിയിച്ചു.ഫൗണ്ടേഷൻ ചെയർമാൻ ഷാഹു പള്ളത്ത്, പുന്നയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ, ജോയിന്റ് കൺവീനർ ഷംറൂദ് പടിഞ്ഞാറയിൽ, ഫൗണ്ടേഷൻ അംഗങ്ങളായ ഫഹദ് അകലാട്, ഷഫീർ കാര്യടത്ത് എന്നിവരും ഡോക്ടറുടെ കുടുംബാംഗങ്ങളായ ഇ.പി. അലി, ഇ.പി. ഉസ്മാൻ, ഇ.പി. കമറു, ഇ.പി. മനാഫ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.




Comments are closed.