mehandi banner desktop
Chavakkad online

ജി.എഫ് യു.പി സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കുളിരായി ബീച്ച് ലവേഴസ്‌ ക്ലബ്

Ft

ചാവക്കാട് :ചൂടുകൂടി വരുന്ന സാഹചര്യത്തിൽബ്ലാങ്ങാട് ജി.എഫ് യു.പി സ്കൂളിലെ ക്ലാസ്‌റൂമുകളിലേയ്ക്കാവശ്യമായ സീലിങ് ഫാനുകൾ നല്കി കൊണ്ട് ചാവക്കാട് ബീച്ച് ലവേഴ്സ് ക്ലബ്ബ് മറ്റൊരു മാതൃകയായി. ചാവക്കാട് നഗരസഭ ഉപാധ്യക്ഷ ബിൻ സി സന്തോഷ് ഉദ്ഘാടനവും ദേശീയ അധ്യാപക അവാർഡ് ജേതാവ് പി. എ. സീതി മാസ്റ്റർ മുഖ്യാതിഥിയുമായ യോഗത്തിൽക്ലബ്ബ് പ്രസിഡണ്ട് നൗഷാദ് തെക്കു പുറം ഫാനുകൾ സ്കൂളിന് കൈമാറി. ഹെഡ് മിസ്ട്രസ് സി.ഡി. വിജി സ്കൂൾ ലീഡർ അക്ഷര പി.ബി എന്നിവർ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത് കെ.പി . , ക്ലബ്ബ് സെക്രട്ടറിഎ.എച്ച്. അബ്ദുൾ മനാഫ് , ട്രഷറർ ഒ.കെ.സുധീർ എന്നിവർആശംസകൾ നേർന്നു സംസാരിച്ചു.. പി.ടി.എ പ്രസിഡണ്ട് കർണൻ .പി.എസ്. നന്ദി പറഞ്ഞു.

Jan oushadi

Comments are closed.