ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് പ്രക്ഷോഭങ്ങൾ അനിവാര്യം: വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി എ അബ്ദുൾ ഹക്കീം

ചാവക്കാട്: ഭയരഹിതരായി ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷുബ്ദരായ ഇന്ത്യൻ യുവത്വം ഇടവേളക്കുശേഷം വീണ്ടും പോരാട്ടവീര്യത്തോടെ തെരുവിൽ നിലയുറപ്പിക്കുന്നത്പ്രതീക്ഷാവഹമാണെന്നും ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്നവർ ജൻസി പ്രക്ഷോഭങ്ങളെ പിന്തുണക്കേണ്ടതുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. എ. അബ്ദുൾ ഹക്കീം അഭിപ്രായപ്പെട്ടു.വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രതിനിധി സമ്മേളനം ചാവക്കാട് തത്ത മിനി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 2026-2029 വർഷങ്ങളിലേക്കുള്ള ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്. സി. ആർ. ഹനീഫ, ജനറൽ സെക്രട്ടറി. ഫൈസൽഉസ്മാൻ, ട്രഷറർ. മുംതാസ്കരീം, വൈസ്പ്രസിഡന്റ്മാർ, സുബൈറ റസാക്ക്, റകീബ് കെ തറയിൽ, ജോയിന്റ് സെക്രട്ടറിമാർ. പി. എച്. റസാക്ക്, പി. കെ. സുഹൈൽഎന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി. വി. എ. ഫായിസ, ജില്ലാ പ്രസിഡന്റ് കെ. എസ്. നിസാർ. ഒ. കെ. റഹീം എന്നിവർ സംസാരിച്ചു. ജെഫീർ ഗുരുവായൂർ, ലെത്തീഫ് കോലായിൽ, കെ. വി. ശിഹാബ്, റസാക്ക് ആലുംപടി, നെദീറ കെ മുഹമ്മദ്, അക്ബർ പെലെമ്പാട്ട്, സലാം മുതുവട്ടൂർ എന്നിവർ നേതൃത്വം നൽകി.




Comments are closed.