ചാവക്കാട് നഗരസഭയിൽ ആയുർവേദ ദിനാചരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്നതാണ് ഈ വർഷത്തെ പ്രമേയം. 2026 സെപ്റ്റംബർ 30-ന് രാവിലെ 9 മണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ശ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു. ഡോ ധന്യശ്രീ ഉണ്ണി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി യതീന്ദ്രദാസ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫൂറ ബക്കർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എച്ച് സലാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മാത്രകോട്ട് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി വിവിധ ആരോഗ്യ പരിപാടികളും ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്, അസ്ഥി സാന്ദ്രതാ പരിശോധന, ആയുർവേദ ജീവിതരീതികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്, ജീവിതശൈലി രോഗ സ്ക്രീനിംഗ്, ആരോഗ്യകരമായ ഭക്ഷണരീതികൾ പരിചയപ്പെടുത്തുന്ന ആരോഗ്യഭക്ഷണപ്രദർശനം എന്നിവയും കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.




Comments are closed.