mehandi banner desktop
Chavakkad online

ശൈഖ് ജീലാനി (റ) മൗലിദ് സദസും ഇ.വി. മൊയ്തു മുസ്‌ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു.

Ft

ചാവക്കാട് : കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ് അകലാട് മഹല്ല് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശൈഖ് ജീലാനി (റ) മൗലിദ് സദസും മർഹൂം ശൈഖുനാ ഇ.വി. മൊയ്തു മുസ്‌ലിയാർ അനുസ്മരണവും സംഘടിപ്പിച്ചു.​മർഹൂം ഇ.വി. മൊയ്തു മുസ്‌ലിയാരുടെ മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് നടന്ന മുഹ്‌യിദ്ദീൻ മൗലിദ് സദസിന് മഅ്‌ലൂം അസ്‌ഹരി നേതൃത്വം നൽകി.​ഷറഫുദ്ദീൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം കമറുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. മർഹൂം ഇ.വി. മൊയ്തു മുസ്‌ലിയാരുടെ സേവനങ്ങളെയും ജീവിതത്തെയും കുറിച്ച് അബ്ദുൽ നാസർ സഖാഫി വളാഞ്ചേരി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ താജുദ്ദീൻ സഅദി സ്വാഗതവും നിസാം സഖാഫി നന്ദിയും പറഞ്ഞു.​പരിപാടിയിൽ റാഷിദ് നിസാമി, അലീ നഈമി, ടി.പി. ഷംസുദ്ദീൻ ഹാറൂനി, മിദ്ലാജ് ജൗഹരി, സത്താർ അകലാട്, ഷെഫീഖ് അകലാട് എന്നിവർ സംബന്ധിച്ചു.

Jan oushadi

Comments are closed.