mehandi banner desktop
Chavakkad online

ഒ.ജെ. ജനീഷിന് നേരെയുള്ള ആക്രമണം: യൂത്ത് കോൺഗ്രസ് ചാവക്കാട്ട് പ്രതിഷേധ പ്രകടനം നടത്തി

Ft

ചാവക്കാട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും യുവജന-കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ. ജനീഷിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.​ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിസാമുദ്ധീൻ ആലുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നവീൻ മുണ്ടൻ, ചാവക്കാട് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല എന്നിവർ സംസാരിച്ചു.​തുടർന്ന് ചാവക്കാട് നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നേതാക്കളായ റാഷ് മുനീർ, അശ്വിൻ ചാക്കോ, അജ്മൽ വടക്കേകാട്, ജാസിം ചാലിൽ, ഫദിൻ രാജ്, ഫവാസ് കെ.കെ, ഹിഷാം കപ്പൽ, ഷിഹാബ് അകലാട്, ഷമീം ഉമ്മർ, അൻവർ അസൈനാരകത്ത്, നജീബ് അകലാട് എന്നിവർ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Jan oushadi

Comments are closed.