എടക്കഴിയൂർ മുഹ്‌യിദ്ദീൻ പള്ളി ആണ്ട് നേർച്ചക്ക് കൊടിയേറി

അകലാട് : എടക്കഴിയൂർ മുഹ്‌യിദ്ദീൻ പള്ളിയിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി ആണ്ട് നേർച്ചയും ദിക്‌ർ വാർഷികവും ദുആ സമ്മേളനവും 2026 ഒക്ടോബർ 4 മുതൽ 9 വരെ.സയ്യിദ് ഫൈസൽ ജീലാനി കാളാവ് പതാക ഉയർത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. തുടർന്ന് നടന്ന ദിക്‌ർ വാർഷികത്തിന് . കുഞ്ഞാലിക്കുട്ടി മുസ്ലിയാർ അകലാട് നേതൃത്വം നൽകി. മൻസൂർ ദാരിമി മുഖ്യപ്രഭാഷണം നടത്തി.വരും ദിവസങ്ങളിൽ മഗ്‌രിബ് നമസ്കാരത്തിന് ശേഷം വിവിധ ആത്മീയ മജ്‌ലിസുകൾ നടക്കും. ഒക്ടോബർ 05 (തിങ്കൾ) മുഹ്‌യിദ്ദീൻ മാല – ഉസ്താദ് മിർഖാസിം മുസ്ലിയാർ നേതൃത്വം നൽകും. ഒക്ടോബർ 06 (ചൊവ്വ) ഖുത്ബിയ്യത്ത്, താജുദ്ധീൻ അഹ്സനി (എടക്കഴിയൂർ മഹല്ല് ഖത്തീബ്) നേതൃത്വം നൽകും. ഒക്ടോബർ 07 (ബുധൻ) മുഹ്‌യിദ്ദീൻ റാത്തീബ് അലി അക്ബർ ലത്വീഫി (ചെങ്ങോട്ട് മസ്ജിദ് ഖത്തീബ്) നേതൃത്വം നൽകും. ഒക്ടോബർ 08 (വ്യാഴം) മഗ്‌രിബ് നമസ്കാരത്തിന് ശേഷം നടക്കുന്ന മുഹ്‌യിദ്ദീൻ റാത്തീബിന് ഹുസൈൻ മുസ്ലിയാർ അകലാട് നേതൃത്വം നൽകും. തുടർന്ന് അബ്ദുസ്സമദ് ഫൈസി (ഉടവഴിപ്പള്ളി ഖത്തീബ്) മുഖ്യപ്രഭാഷണം നിർവഹിക്കും. രാത്രി 9:30-ന് നടക്കുന്ന കൂട്ടപ്രാർത്ഥനയ്ക്കും ദുആ സമ്മേളനത്തിനും അൽഹാജ് ഉമർ അൻവരി വാക (ചോർക്കല്ലെങ്ങോട് ഉസ്താദ്) നേതൃത്വം നൽകും.സമാപന ദിവസമായ ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 10 മണി വരെ അന്നദാന വിതരണം ഉണ്ടായിരിക്കുന്നതാണെന്ന് എടക്കഴിയൂർ മുഹ്‌യിദ്ദീൻ പള്ളിക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.




Comments are closed.