mehandi banner desktop
Chavakkad online

രാത്രി ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയപരിധി വർദ്ധിപ്പിക്കണം

Ft

ഗുരുവായൂർ: ഉത്സവകാലത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള സമയപരിധി രാത്രി 10 മണിയിൽനിന്ന് 12 മണിവരെ നീട്ടണമെന്ന് സംസ്കാരസാഹിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ക്ഷേത്രോത്സവങ്ങൾ ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ കലാപരിപാടികൾക്കും സാംസ്കാരിക പരിപാടികൾക്കും നിലവിലെ സമയപരിധി അപര്യാപ്തമാണെന്നും ഉത്സവങ്ങളുടെ പാരമ്പര്യവും ആഘോഷങ്ങളുടെ പ്രത്യേകതയും പരിഗണിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള സമയം രാത്രി 12 മണിവരെ നീട്ടാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു.സംസ്കാരസാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ശശി വറനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ടി എസ് അജിത് മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്കാര സാഹിതി യുടെ ഗുരുവായൂർ നിയോജക മണ്ഡലം ഭാരവാഹികളായി ആർ. വി. മുഹമ്മദ് ബഷീർ ചെയർമാൻ, മുഹമ്മദ് ഗയ്സ് കൺവീനർ ശശിധരൻ ട്രഷറർ റജീന വി.കെ. സംഘടന ജനറൽ സെക്രട്ടറി ,സുധീർ ചാവക്കാട്സതീഷ് കുമാർ എ.കെ, സനിൽകുമാർ, അബ്ദുൽ ജമാൽ താമരത്ത്, ബേബി ഫ്രാൻസിസ് വൈ പ്രസിഡന്റുമാർ , സി.വി. അച്യുതൻ,ഷുക്കൂർ കോനാരത്ത്,സൗമ്യ സുമേഷ്,ഷംസു K.V.,ബാലൻ വാറനാട്ട്,രേണുക ശങ്കർ,വേലായുധൻ (ജന. സെക്രട്ടറി മാർ), കെ.എം. അബ്ബാർ,അസീസ് P.K.,വിവേക്, ദിയാനചന്ദ്രശേഖർ നിർമാല്യംസെക്രട്ടറിമാർ തെരഞ്ഞെടുത്തു.

Jan oushadi

Comments are closed.