mehandi banner desktop
Chavakkad online

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കുക; മുസ്‌ലിം യൂത്ത് ലീഗ് ‘ഷാബ് ഇ ഇങ്ക്വിലാബ്’ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Ft

ചാവക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ആവശ്യപ്പെട്ടു. ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ‘ഷാബ് ഇ ഇങ്ക്വിലാബ്’ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.​രാജ്യത്തെ പുതുതലമുറയുടെ പോരാട്ടവീര്യം രാജ്യത്തിന്റെ തിരിച്ചുവരവിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു തലമുറ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചും അവർ ചിന്തിക്കുന്നുണ്ട്. ആ ചിന്ത രാജ്യത്തിന്റെ വീണ്ടെടുപ്പിനായി പോരാടാൻ അവർക്ക് കരുത്ത് പകർന്നു നൽകുന്നു. അവർക്ക് പിന്തുണ നൽകാനും ചേർത്തു നിർത്താനുമുള്ള രാഹുൽ ഗാന്ധിയുടെയും ഇന്ത്യാ മുന്നണിയുടെയും പോരാട്ടങ്ങൾ ചരിത്രത്തിൽ എഴുതപ്പെടും. യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളും പ്രവർത്തകരും ഉൾപ്പെടുന്ന സമര പോരാളികളെ അദ്ദേഹം അഭിവാദ്യം ചെയ്തു.​ചാവക്കാട് വഞ്ചിക്കടവ് ലീഗ് ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി ചാവക്കാട് സെന്ററിൽ സമാപിച്ചു. നൂറുകണക്കിന് യുവാക്കൾ അണിനിരന്ന മാർച്ചിന് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി.ആർ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.​മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ, ജനറൽ സെക്രട്ടറി എ.എച്ച്. സൈനുൽ അബിദീൻ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കബീർ ഫൈസി, ജില്ലാ ഭാരവാഹികളായ അലി അകലാട്, അസീസ് മന്നലാംകുന്ന്, ഷജീർ പുന്ന, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂർ എന്നിവർ സംസാരിച്ചു.​ഹാഷിം മാലിക്, ലത്തീഫ് പാലയൂർ, ഉസ്മാൻ എടയൂർ, സൈദുമുഹമ്മദ് പോക്കാകില്ലത്ത്, റിയാസ് പൊന്നാക്കാരൻ, അഷ്‌റഫ് ചോലയിൽ, സത്താർ ഹുദവി, ഹുസൈൻ എടയൂർ, ഷക്കീർ അണ്ടത്തോട്, സാലിഹ ഷൗക്കത്ത്, റോഷിനി സക്കറിയ, ഉസ്മാൻ ചോലയിൽ തുടങ്ങിയവരും പ്രസംഗിച്ചു.​എം.എസ്. സാലിഹ്, അലി ആർ.എച്ച്, ഇർഷാദ് അണ്ടത്തോട്, സബാഹ് താഴത്ത്, ഇസ്ഹാഖ് മന്നലാംകുന്ന്, സലീം തിരുവത്ര, ആസിഫ് വാഫി, പി.എം. ഷാജഹാൻ, കെ.എം. ഇബ്രാഹിം, പി.കെ. ഫക്രുദീൻ, ഷമീർ വട്ടേക്കാട്, ഷാജി തിരുവത്ര, അസ്‌ലം അകലാട്, റൗഫ് ബ്ലാങ്ങാട്, പി.കെ. അലി, റഫീഖ് ചേറ്റുവ, അമീർ മൂന്നയിനി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Jan oushadi

Comments are closed.