ഗുരുവായൂർ അയ്യപ്പ ഭജനസംഘത്തിന്റെ ദേശവിളക്ക് കുറിക്കൽ ചടങ്ങ് ഭക്തിനിർഭരമായി നടന്നു

ഗുരുവായൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗുരുവായൂർ അയ്യപ്പ ഭജനസംഘത്തിന്റെ ദേശവിളക്ക് കുറിക്കൽ ചടങ്ങ് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടന്നു. തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ അയ്യപ്പ ശ്രീകോവിലിനു മുന്നിൽ ക്ഷേത്രം കീഴ്ശാന്തി എം. ശിവകരൻ നമ്പൂതിരി കർപ്പൂരാഴി പകർന്ന് ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് സംഘം സെക്രട്ടറി കെ. ദിവാകരൻ വിളക്കിന്റെ സമ്പൂർണ്ണ വിവരങ്ങൾ വായിച്ചു.പ്രസിഡണ്ട് ജി.കെ. പ്രകാശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിളക്ക് കുറിക്കൽ ചടങ്ങിൽ വിളക്കാചാര്യൻ മച്ചാട് സുബ്രഹ്മണ്യന് कुറിപ്പും ദക്ഷിണയും സമർപ്പിച്ചു. ചടങ്ങിൽ ചന്ദ്രൻചങ്കത്ത്, ഇ. രാജു, ശിവൻ കണിച്ചാടത്ത്, കെ.പി. കരുണാകരൻ, ബാലൻ വാറണാട്ട്, പി. മുരളീധര കൈമൾ, ദിനേഷ് കുരുക്കൾ, ശശി അകമ്പടി, പി. ഹരി നാരായണൻ, മോഹനചിത്ര എന്നിവർ പങ്കെടുത്തു.കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളമായി തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടന്നുവരുന്ന ദേശവിളക്ക്, ഇത്തവണ എഴുപത്തൊ ഒന്നാം അയ്യപ്പൻ വിളക്കായി വിപുലമായ പരിപാടികളോടെ 2026 ഡിസംബർ 15-ന് നടക്കും.




Comments are closed.