mehandi banner desktop
Chavakkad online

ഗുരുവായൂർ ഐ.എൻ.ടി.യു.സി. റീജിയണൽ കമ്മിറ്റി നേതൃത്വ യോഗം സംഘടിപ്പിച്ചു

Ft

ഗുരുവായൂർ: ഗുരുവായൂർ ഐ.എൻ.ടി.യു.സി. ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വ യോഗം പൂക്കോട് കോൺഗ്രസ് ഭവനിൽ വെച്ച് നടന്നു.​ഐ.എൻ.ടി.യു.സി. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ റീജിയണൽ പ്രസിഡന്റ് വി.കെ. വിമൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എ.കെ. രമേഷ് യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി ശിവദാസ് യോഗത്തിന് ആമുഖ പ്രഭാഷണം നടത്തി.​ചടങ്ങിൽ സി.എസ്. തുളസീദാസ്, കെ.കെ. ഹിറോസ്, ഗിരിജദാസ്, ജമാൽ പുന്നയൂർ, എ.കെ. മുഹമ്മദാലി, ജോർജ് പൂക്കോട്, കെ.എസ്. ലിതീഷ്, രാമി അബു, കവിതാ രമേശ് തുടങ്ങിയവർ പ്രസംഗിച്ചു.

Jan oushadi

Comments are closed.