അറക്കൽ എ.വൈ. കുഞ്ഞുമൊയ്തു അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ദീർഘകാലം പുന്നയൂർക്കുളം കോൺഗ്രസ് പാർട്ടിയെ നയിച്ച അറക്കൽ എ.വൈ. കുഞ്ഞുമൊയ്തുവിന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ചമ്മന്നൂർ സെന്ററിൽ നടന്ന പരിപാടി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, നേതാക്കളായ എ.എം. അലാവുദ്ദീൻ, പി.ഗോപാലൻ, വി.കെ. ഫസലുൽഅലി, ടി.കെ. ഹസ്സൻ ഉൾപ്പെടെ ജില്ലാ ബ്ലോക്ക് മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.




Comments are closed.