mehandi banner desktop
Chavakkad online

വെൽഫെയർ പാർട്ടി ജില്ലാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

Ft

ചാവക്കാട്: രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ യുവതലമുറ നടത്തുന്ന ജനാധിപത്യ സമരങ്ങളെ രാജ്യമാകെ വ്യാപിപ്പിച്ച് ശക്തിപകരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. ഡൽഹി പോലീസിൻ്റെ ക്രൂരതകൾക്ക് മുന്നിൽ ധൈര്യസമേതം നിലകൊള്ളുന്ന യുവ പോരാളികൾ രാജ്യത്തിന് ആവേശമാണ്. ഗ്യാനേഷ് കുമാറിനെ താഴെയിറക്കാതെ പോരാട്ടങ്ങൾ അവസാനിക്കില്ലെന്ന സമരക്കാരുടെ പ്രഖ്യാപനം ജനാധിപത്യ ഇന്ത്യക്ക് പുതിയ ഉണർവ് നൽകിയിരിക്കുന്നു. പ്രക്ഷോഭകർക്കെതിരെ അന്യായമായി ചുമത്തുന്ന കേസുകൾ പിൻവലിക്കണ മെന്നും അദ്ദേഹം പറഞ്ഞു.ഒരുമനയൂർ ജന്തർ മന്ദർ നഗറിൽ നടന്ന വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ജനറൽ സെക്രട്ടറി ഉമൈറ കെ.എസ് അധ്യക്ഷത വഹിച്ചയോഗത്തിൽജില്ല പ്രസിഡന്റ് അഡ്വ: കെ എസ് നിസാർ , സ്റ്റേറ്റ് കമ്മിറ്റിയംഗം എം.കെ അസ്ലം, വല്ലപ്പുഴ പഞ്ചായത്ത് മെമ്പറും, പാലാക്കാട് പാർട്ടി ജില്ല കമ്മിറ്റിയംഗവുമായ മൊയ്തീൻ കുട്ടി വല്ലപ്പുഴ, എന്നിവർ വിവിധസെഷനുകൾക് നേതൃത്വം നൽകി.ജില്ല വൈ:പ്രസിഡന്റുമാരായ ഇ എ റഷീദ് മാസ്റ്റർ . ടി.എം കുഞ്ഞിപ്പ , സരസ്വതി വലപ്പാട് , ജില്ല ട്രഷറർ ആരിഫ് പി.ബി, ജില്ലസെക്രട്ടറിമാരായ സുലേഖ അസീസ്, സരസ്വതി വലപ്പാട്, സുഹൈബ് അലി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.ജില്ല ജനറൽ സെക്രട്ടറി റഖീബ് കെ തറയിൽ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി ആർ ഹനീഫ നന്ദിയും ആശംസിച്ചു.

Jan oushadi

Comments are closed.