mehandi banner desktop
Chavakkad online

ഗുരുവായൂരപ്പന് ഭക്തന്റെ വഴിപാട്: അന്നലക്ഷ്മി ഹാളിൽ കൺവേയർ ഡിഷ് വാഷ് മെഷീൻ സ്ഥാപിച്ചു

Ft

ഗുരുവായൂർ : തുലാമാസാരംഭ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീൻ സമർപ്പിച്ചു. പാത്രങ്ങളും ഗ്ലാസും വേഗത്തിൽ കഴുകി വൃത്തിയാക്കുന്നതിനുള്ള ഈ യന്ത്രസംവിധാനം ക്ഷേത്രത്തിലെ അന്നലക്ഷ്മി ഹാളിലാണ് സ്ഥാപിച്ചിരിക്കുന്നത്.​ഇന്ന് രാവിലെ ആറേകാലോടെ അന്നലക്ഷ്മി ഹാളിൽ നടന്ന ചടങ്ങിൽ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല സമർപ്പണം നിർവ്വഹിച്ചു. തിരുവനന്തപുരം സ്വദേശിയും ശ്രീഗുരുവായൂരപ്പ ഭക്തനുമായ ഗണേഷ് കുമാറാണ് വഴിപാടായി ഈ യന്ത്രം ക്ഷേത്രത്തിലേക്ക് നൽകിയത്. ഇതിനുപുറമേ, 4000 സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളും അദ്ദേഹം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു.​സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ. കെ. എസ്. ബാലഗോപാൽ, ശ്രീമതി എം. യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ക്ഷേത്രം ഡി.എം. രാധ, മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എം. കെ. അശോക് കുമാർ, ഇലക്ട്രിക്കൽ എൻജിനീയർ വിനോദ് കുമാർ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

Jan oushadi

Comments are closed.