ചാവക്കാട് താലൂക്ക് ആശുപത്രി പുതിയ കാഷ്വാലിറ്റി കോംപ്ലക്സ് നവംബർ 2-ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

ചാവക്കാട്: നഗരസഭ താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കാഷ്വാലിറ്റി കോംപ്ലക്സ് നവംബർ 2-ന് നാടിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.താലൂക്ക് ആശുപത്രിയിൽ ചേർന്ന സംഘാടക സമിതി യോഗം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നവംബർ രണ്ടിന് നടക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പുതിയ കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കും.നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. യതീന്ദ്രദാസ്, കെ.എച്ച്. സലാം, ലിഷ മത്രംകോട്ട്, രഞ്ജിത്ത് കുമാർ, മുൻ നഗരസഭ ചെയർപേഴ്സണും കൗൺസിലറുമായ ഷീജ പ്രശാന്ത് എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.വിവിധ ജനപ്രതിനിധികൾ, താലൂക്ക് ആശുപത്രി ജീവനക്കാർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായി.




Comments are closed.