mehandi banner desktop
Chavakkad online

തീരദേശ ഹൈവേ: സ്ഥലമെടുപ്പ് 2027 ഡിസംബര്‍ 31-നകം പൂർത്തിയാക്കും

Ft

ചാവക്കാട് : തൃശൂര്‍ ജില്ലയിലെ തീരദേശ ഹൈവേ നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ 2027 ‍ഡിസംബര്‍ 31-നകം പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭയില്‍ അറിയിച്ചു. എന്‍.കെ. അക്ബര്‍ എം.എല്‍.എ സഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ തീരദേശ ഹൈവേ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി 2025 ഡിസംബർ 31-ന് 11(1) വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് രേഖകളുടെ പരിശോധനകള്‍ നടന്നെങ്കിലും പദ്ധതിയുടെ തുടര്‍നടപടികളില്‍ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം അടിയന്തിരമായി നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി എം.എല്‍.എ സബ്മിഷൻ ഉന്നയിച്ചത്.തീരദേശ ഹൈവേ പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിനായി എം.എല്‍.എ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങളും റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളെ ഉള്‍പ്പെടുത്തി നാല് റീച്ചുകളായി വിഭജിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുക. ഭൂമി ഏറ്റെടുക്കലിനായി രണ്ട് പ്രത്യേക ലാന്‍ഡ് അക്വിസിഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുക. കണ്ടിജന്‍സി ചാര്‍ജ്ജ് ഇനത്തില്‍ ലാന്‍റ് അക്വിസിഷന്‍ ഓഫീസര്‍ക്ക് 50 ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കുക.എം.എല്‍.എ ഉന്നയിച്ച ആവശ്യങ്ങള്‍ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതായി വ്യക്തമാക്കിയ റവന്യൂ മന്ത്രി, കൂടുതല്‍ സര്‍വ്വേയര്‍മാര്‍, ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക യൂണിറ്റുകള്‍ നിയോഗിക്കുമെന്നും 2027 ഡിസംബര്‍ 31-ഓടെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുമെന്നും ഉറപ്പുനല്‍കി

Jan oushadi

Comments are closed.