സുസ്ഥിര ലൈഫ് സ്റ്റൈൽ: അധ്യാപക ശില്പശാല നാളെ മമ്മിയൂർ എൽ.എഫ് കോളേജിൽ

ചാവക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇ.ഇ.പി (EEP) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ ഇക്കോ ക്ലബ്ബ് ടീച്ചർ കോ-ഓർഡിനേറ്റർമാർക്കായി ‘സുസ്ഥിര ലൈഫ് സ്റ്റൈൽ’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു.ഒക്ടോബർ 29 വ്യാഴാഴ്ച രാവിലെ 9.30-ന് മമ്മിയൂർ എൽ.എഫ് (Little Flower) കോളേജിൽ വെച്ച് നടക്കുന്ന ശില്പശാല ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്റ്റിവി കെ.പി. ഉദ്ഘാടനം ചെയ്യും.പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ജീവിതശൈലിയും വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം അധ്യാപകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ എൻ.ജെ. ജെയിംസ് അറിയിച്ചു.




Comments are closed.