mehandi banner desktop
Chavakkad online

അണ്ടത്തോട് ദേശീയപാതയിൽ പിക്കപ്പും സൈക്കിളും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

Ft

പുന്നയൂർക്കുളം : ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പള്ളിക്ക് മുൻവശം ജീറ്റോ പിക്കപ്പ് വാനും സൈക്കിളും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. അണ്ടത്തോട് സ്വദേശിയായ പൊന്തുവീട്ടിൽ മുഹമ്മദ് ഷാൻ (13) നാണ് അപകടത്തിൽ പരിക്കേറ്റത്.

Jan oushadi

ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന സൈക്കിളിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ഷാനെ വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.